Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : : Kerala Congress

Kannur

ജ​നാ​ധി​പ​ത്യ​വും വി​ദ്യാ​ഭ്യാ​സ സു​ര​ക്ഷ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ക​ർ​ക്കു​ന്നു: കേ​ര​ള കോ​ൺ​ഗ്ര​സ് -എം

ചെ​മ്പ​ന്തൊ​ട്ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ അ​ടി​ത്ത​റ​യും വി​ദ്യാ​ഭ്യാ​സ സു​ര​ക്ഷ​യും ത​ക​ർ​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഇ​രി​ക്കൂ​ർ നി​യോ​ജ​ക​ മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പു​തു​ക്ക​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി​മ​റ്റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി പോ​ലു​ള്ള ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രാ​ജ​യം കാ​ര​ണം രാ​ജ്യ​ത്ത് മാ​ഫി​യാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ഴ​ച്ചു​വ​ള​രു​ക​യാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു വ​ര​ണം. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ​യും സു​താ​ര്യ​ത​യെ​യും കു​റി​ച്ച് രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ ആ​ശ​ങ്ക​ക​ളു​ണ്ട്. മെ​ഷീ​നു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ടാ​മെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ, ഇ​വ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് വി​ദ​ഗ്ധ​രെ​യും രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളെ​യും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​ന് ബാ​ധ്യ​ത​യു​ണ്ട്.

യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രെ അ​കാ​ര​ണ​മാ​യി ഒ​ഴി​വാ​ക്ക​ൽ, ഒ​രേ പേ​ര് ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ വ​രി​ക, മ​രി​ച്ച​വ​രു​ടെ പേ​രു​ക​ൾ നി​ല​നി​ർ​ത്തു​ക തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ൾ വ്യാ​പ​ക​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് രാ​ഷ്‌ട്രീ​യ ലാ​ഭ​ത്തി​നാ​യി ചി​ല പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന ഇ​ത്ത​രം കൃ​ത്രി​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ.​ടി.​ സു​രേ​ഷ്കു​മാ​ർ, സ​ണ്ണി മു​ക്കു​ഴി, ബി​നു ഇ​ല​വു​ങ്ക​ൽ, സി​ബി പ​ന്ത​പ്പാ​ട്ട്, ഷോ​ണി അ​റ​യ്ക്ക​ൽ, ജോ​ളി പു​തു​ശേ​രി, നോ​ബി​ൻ​സ് ചെ​രി​പ്പു​റം, എ​ബി​ൻ കു​ര്യാ​ക്കോ​സ്, രാ​ജീ​വ​ൻ, കു​ര്യാ​ക്കോ​സ് കു​മ്പു​ക്ക​ൽ, ജ​യിം​സ് ചി​റ​മാ​ട്ടേ​ൽ, ജോ​സ് മ​ണ്ഡ​പം, പി.​പി. രാ​ഘ​വ​ൻ, ജ​യിം​സ് മാ​നു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up